Thursday, April 16, 2009

അക്ഷരത്തെറ്റ്‌


പ്രീയപ്പെട്ട സോദരാ..ഇത്‌ എന്റെ ആദ്യ പോസ്‌റ്റ്‌ എന്നു പറയാന്‍ സാധിക്കില്ല. ഒരു പക്ഷേ നിങ്ങള്‍ കാണുന്ന ആദ്യത്തെയായിരിക്കും ഇത്‌, പക്ഷേ ഞാന്‍ രണ്ടാം പ്രാവശ്യമാണ്‌ ഈ പോസ്‌റ്റ്‌ നടത്തുന്നത്‌. ബ്ലോഗിന്റെ ലോകത്തേക്ക്‌ പിച്ചവച്ച എന്റെ കാല്‍ അറിവില്ലായ്‌മയെന്ന കടമ്പയില്‍തട്ടി വീണു.എന്നാണെന്നോ മാര്‍ച്ച്‌ 23 ന്‌. അന്നാണ്‌ ഈയുള്ളവന്‍ ആദ്യ പോസ്‌റ്റ്‌ നടത്തി പരാജിതനായി കൂടാരം കയറിയത്‌. അന്ന്‌ നിര്‍ത്തിയിടത്തു നിന്ന്‌ ഞാന്‍ വീണ്ടും തുടങ്ങട്ടേ.... നിങ്ങള്‍ തയ്യാറാണെങ്കില്‍ നമുക്കൊരു യാത്ര പുറപ്പെട്ടാലോ..? എന്റെ ജീവിതമാകുന്ന യാത്രയ്‌ക്ക്‌.....?സൂര്യന്‍ അസ്‌തമിക്കാറായി എങ്ങും ഇരുള്‍ പരക്കുന്നു.(പഠനം പൂര്‍ത്തിയാക്കുന്നതിനും മുമ്പ്‌) അത്ഭുതമെന്നു പറയട്ടെ ഞാന്‍ ഇന്ന്‌ ഒരു പത്ര സ്ഥാപനത്തിന്റെ ഭാഗമായിതീര്‍ന്നിരിക്കുന്നു. എങ്ങനെയെന്നോ...? പുറമേനിന്ന്‌ നോക്കുന്നവര്‍ക്ക്‌ ഇതോരു ബാലികേറാമലയാണെങ്കിലും അത്രഭീകരമൊന്നുമല്ല ഇതില്‍ കയറി പറ്റുക എന്നത്‌. എന്നാല്‍ ഇന്ന്‌ എന്നെ അലട്ടുന്നത്‌ ഇതോന്നും അല്ല. ഇരുട്ടിന്റെ ഒരു നനുത്ത സ്‌പര്‍ശം എന്റെ കവിളിലൂടെ അരിച്ചിറങ്ങുന്ന അനുഭവം എന്നില്‍ ഭയത്തിന്റെ വിത്തുപാകുന്നു. ഒറ്റയ്‌ക്കു നടന്ന്‌ എനിക്കുപരിചയമില്ല. ഇന്നലെ വരെ എന്റെ കൂട്ടുകാര്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ഇന്നു ഞാന്‍ വിഖ്യാദമായ നഗരത്തില്‍ ഒറ്റയ്‌ക്കാണ്‌. ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഏകാന്തതയാണ്‌ ഇന്ന്‌ ഞാന്‍ അനുഭവിക്കുന്നത്‌. തഴച്ചുവളരുന്ന ചെടിയെ പറിച്ചുനടുമ്പോള്‍ അവയ്‌ക്കുണ്ടാകുന്ന വിഷമം ഇന്നു ഞാന്‍ മനസ്സിലാക്കുന്നു. അവര്‍ ഈ വിഷമങ്ങളെല്ലാം ആരോടു പറയും?. ഞാന്‍ ഈ ബ്ലോഗില്‍ എഴുതി എന്ന ആശ്വാസമെങ്കിലും ഉണ്ട്‌. എന്നാല്‍ മിണ്ടാ പ്രാണികളായ സസ്യമൃഗാദികളുടെ ദുഖം ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ കാഞ്ഞവെയിലത്ത്‌ വെന്തുരുകുന്ന അവരുടെ പിടച്ചില്‍... അതുതന്നെയാണ്‌ ഇന്ന്‌ എനിക്കും ഉള്ളത്‌. ഇടുങ്ങിയ കുളിമുറിക്കുള്ളില്‍ വിങ്ങിപ്പൊട്ടുന്ന മനസിന്‌ ആശ്വാസത്തിനായി ഞാന്‍ കണ്ണീരൊഴുക്കുബോള്‍ എന്റെ സഹപ്രവര്‍ത്തകര്‍ ഓഫീസിലേക്ക്‌ പോകാനുള്ള തിരക്കിലായിരുന്നു.വീട്ടിലേക്കുള്ള വഴിയറിയാത്ത നഴ്‌സറിക്കുട്ടി കോരിച്ചൊരിയുന്ന മഴയത്ത്‌ പേടിച്ചരണ്ട്‌ നാല്‍ക്കവലയില്‍ നില്‍ക്കുന്നതു പോലെയാണ്‌ ഇന്നു ഞാന്‍ നില്‍ക്കുന്നത്‌. പറയാന്‍ വിട്ടുപോയി ഞങ്ങള്‍ താമസിക്കുന്നത്‌ ഒരു ഭാര്‍ഗവീനിലയത്തിലാണ്‌. പേരിട്ടതും ഈ എളിയവന്‍ തന്നെയാണ്‌. കാരണം എന്തെന്നോ മുറികളില്‍ എങ്ങും ഇരുട്ടാണ്‌ തൊട്ട്‌ അടുത്ത്‌ നില്‍ക്കുന്നവരെ പോലും കാണാന്‍ സാധിക്കില്ല. ഞങ്ങള്‍ താമസിക്കുന്ന നഗരം പോലെ തന്നെ നൂറ്റാണ്ടിന്റെയെങ്കിലും പഴക്കം ഉണ്ടതിന്‌. പണം മുടക്കാതെ തലചായ്‌ക്കുമ്പോള്‍ കുറ്റം പറയരുത്‌്‌ എന്നാണല്ലോ പ്രമാണം.( ദാനം കിട്ടുന്ന പശുവിന്റെ പല്ല്‌ എണ്ണരുത്‌) എന്തു ചെയ്യാം ഞാന്‍ ഇങ്ങനെയൊക്കെയാണ്‌. അതാണ്‌ അതിന്റെ ഒരു സെറ്റപ്പ്‌. ഞാന്‍ താങ്കളെ ബോറടിപ്പിച്ചുവല്ലേ....? പറയാന്‍ തുടങ്ങിയാല്‍ ഞാന്‍ ഇങ്ങനെയാണ്‌. നിങ്ങളുടെ ജീവിതത്തിലെ വിലയേറിയ നിമിഷങ്ങള്‍ അപഹരിച്ചതിന്‌ മാപ്പ്‌..... എങ്കിലും വീണ്ടും വരും എന്ന പ്രതീക്ഷയോടെ...... വരട്ടെ.....

2 comments:

  1. ബൂലോകത്തേയ്ക്ക് സ്വാഗതം.

    ആദ്യം പോസ്റ്റിയത് ശരിയായില്ല എന്ന് വിഷമിയ്ക്കുകയൊന്നും വേണ്ട.ഞാനും ആദ്യമായി ബൂലോകത്തു വരുന്നത് ഇതെന്താണ് എന്നു പോലും അറിയാതെയായിരുന്നു. ആദ്യ പോസ്റ്റിന്റെ അറ്റകുറ്റപ്പണികള്‍ക്കിടെ അബദ്ധത്തില്‍ ഞാന്‍ ബ്ലോഗ് തന്നെ ഡിലീറ്റ് ചെയ്തു. :) സത്യത്തില്‍‌ ബ്ലോഗേതാണ്, പോസ്റ്റേതാണ് എന്നൊന്നും അന്ന് വലിയ പിടിയില്ലായിരുന്നു. അങ്ങനെ ഏതോ പോസ്റ്റ് ഡിലീറ്റു ചെയ്യാനുള്ള ശ്രമം ബ്ലോഗിന്റെ പണി കഴിച്ചു. പിന്നെ അതേ പേരില്‍‌ ഒരു ബ്ലോഗ് കൂടി വീണ്ടും തുടങ്ങി. അതാണ് ഇന്നു കാണുന്ന ബ്ലോഗ്.

    അപ്പോള്‍ ധൈര്യമായി എഴുതി തുടങ്ങൂ... ആശംസകള്‍!

    ReplyDelete
  2. ധൈര്യമായി എഴുതു
    സത്യത്തില്‍‌ ബ്ലോഗേതാണ്, പോസ്റ്റേതാണ് എന്നൊന്നും ഇന്നും അറിയില്ല ഈ ഉള്ളവന്
    നമ്മുക്ക് ഒരുമിച്ചു നീങ്ങാം
    വെല്‍ക്കം ടു ബ്ലോഗ് വേള്‍ഡ്...!

    ......

    ReplyDelete