Monday, November 12, 2012

മഴ നൂലുകള്‍ക്കിടയിലൂടെ

മഴ നൂലുകള്‍ക്കിടയിലൂടെ നടന്നു...
നനയാതെ...
മഴ തിമര്‍ക്കുമ്പോഴും
നാലു ചുവരിനുള്ളിലെ ടാപ്പില്‍ നിന്ന്
വെള്ളത്തുള്ളികള്‍ മാത്രം...
ചേര്‍ത്തു കഴിക്കാന്‍ ഒരു മാര്‍ഗം മാത്രം...
മഴ നൂലുകള്‍ക്കിടയിലേക്ക് ഒരു പാത്രം നീട്ടി...
മഴ നൂലുകളെ വകഞ്ഞു മാറ്റി നീങ്ങിയപ്പോള്‍ കാതില്‍ ഒരു വാക്ക്...
നിനക്ക് ഒരു റെയിന്‍ കോട്ട് വാങ്ങിക്കൂടെ?

ഒരു ചോദ്യം...
നിനക്കും നടന്നുകൂടേ
മഴനൂലുകള്‍ക്കിടയിലൂടെ
നനയാതെ....

1 comment:

  1. വളരെ നല്ല ബ്ലോഗ്‌ ആണ്. എഴുതികൊണ്ടിരിക്കുക. നന്ദി.

    ReplyDelete